ചികിത്സക്കെത്തിയ 15കാരനെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു… ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ


മലപ്പുറത്ത് 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. മനോരോഗ ചികിത്സയുടെ മറവിലായിരുന്നു പീഡനം. ക്ലിനിയ്ക്ക് നടത്തിപ്പുകാരനായിരുന്നു മുഹമ്മദ്. പെരിന്തൽമണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് സംഭവം നടന്ന്. ചികിത്സക്കത്തിയതാണ് കുട്ടി.

2024 ഒക്ടോബറിൽ കുട്ടിയുടെ മുത്തശ്ശിയാണ് ആദ്യമായി കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുവന്നത്. തുടർചികിത്സയ്ക്ക് കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയിൽനിന്ന് രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

പലപ്പോഴായി അഞ്ചു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് കേസ്. കുട്ടി സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പാലക്കാട് ചൈൽഡ് ലൈനിൽ വിവരം ലഭിച്ചശേഷം ഇവരുടെ അറിയിപ്പിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ്റരികത്ത് വീട്ടിൽ രോഷിത് (20) ആണ് പോക്സോ കേസിൽ പിടിയിലായത്. സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. മേനംകുളം ജങ്ഷനു സമീപം വഴിയിലൂടെ നടന്നു പോകുകയായിരുന്ന മുൻപരിചയമുള്ള പെൺകുട്ടിയെ സ്‌കൂളിൽ എത്തിക്കാമെന്നു പറഞ്ഞ്‌ കാറിൽ നിർബന്ധിച്ച് കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പ്രതി പീഡിപ്പിക്കുകയായിരുന്നു.

Previous Post Next Post