ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സന്തോഷിനെ സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.