കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ സഹായം ഒരുക്കിയവരിൽ രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷകയും. നിയമോപദേശം തേടി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നൽകിയെന്നും ആഡംബര റിസോർട്ടുകളിൽ ഒളിവിൽ കഴിയാൻ കർണാടകയിലെ രാഷ്ട്രീയ ബന്ധങ്ങൾ രാഹുലിന് സഹായകരമായി എന്നുമാണ് വിവരം. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുൻപ് രാഹുൽ മുങ്ങി.
രാഹുലിന് സഹായമൊരുക്കുന്നതിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തേ തന്നെ അഭ്യൂഹം പരന്നിരുന്നു. രാഹുലിനു വാഹനം എത്തിച്ചുനൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ കോൺഗ്രസ് ബന്ധമുള്ള റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.