എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന പ്രസ്താവനയാണെന്ന് ജമാ അത്തെ ഇസ്ലാമി ആരോപിച്ചു. മതസംഘടനയ്‌ക്കെതിരെ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ്. അതിനാല്‍ വിവാദ പ്രസ്താവന ബാലന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പിന്‍വലിക്കുകയും, പരസ്യമായി മാപ്പു പറയുകയും വേണമെന്ന് ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു.
അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുക. അങ്ങനെയെങ്കില്‍ മാറാടുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്. ബാലന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഭൂരിപക്ഷ സമുദായത്തില്‍ മുസ്ലീം വിരുദ്ധവികാരം ഉണ്ടാക്കി രണ്ടു സമൂഹങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മുമ്പ് നടത്തിയ തന്ത്രമാണ്, എകെ ബാലന്‍ ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.