കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം; സ്ഫോടകവസ്തുക്കളും നിർമ്മാണ സാമഗ്രികളും പോലീസ് കസ്റ്റഡിയിൽ


കൂത്തുപറമ്പ് കരേറ്റയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കളും ബോംബ് നിർമ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമ്പത് നാടൻ ബോംബുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്.

സ്ഫോടകവസ്തുക്കളായ 12 കിലോ വെടിമരുന്ന്, 5 കിലോ സൾഫർ എന്നിവയും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ, ഐസ്ക്രീം ബോക്സുകൾ എന്നിവയുമാണ് കണ്ടെത്തിയത്. കണ്ടെടുത്ത 9 നാടൻ ബോംബുകളും ഏറെക്കാലം പഴക്കമുള്ളതും ദ്രവിച്ച നിലയിലുമാണ്.

കണ്ടെടുത്ത സ്ഫോടകവസ്തുക്കളും മറ്റ് ഉപകരണങ്ങളും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Previous Post Next Post