നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം


നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. ​വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.

ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ​ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.

കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സം​ഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെ ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വെച്ചാണ് വിജയ്‌യും സം​ഗീതയും വിവാഹിതരായത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്

Previous Post Next Post