‘ഗൺമാൻ കഴുത്ത് പിടിച്ച് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെഎസ്‌യു പ്രവർത്തകരുടെ വീട്ടിൽ അല്ല’…ഷാഫി പറമ്പിൽ





ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എം പി. സമരക്കാരുടെ നിഴല്‍ പോലും മന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടില്‍ കിടന്ന് ഉറങ്ങിയ വീട്ടമ്മ തങ്കത്തിനോട് ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ബിതുലിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി പറമ്പില്‍.
Previous Post Next Post