കോട്ടയം: മെഡിക്കൽ കോളേജിന് സമീപത്ത് ബൈക്ക് ഓവർടേക്ക് ചെയ്തതിനെ തുടർന്ന് കൈയ്യാങ്കളി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ബൈക്കിലെത്തിയ യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ അയ്മനം സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.