കളമശ്ശേരി മെഡിക്കൽ കോളേജിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്


കളമശ്ശേരി മെഡിക്കൽ കോളേജിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്. ആശുപത്രി മാലിന്യം കൃത്യമായി സംസ്കരിച്ചില്ലെന്ന് കാണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. കഴിഞ്ഞദിവസം ആശുപത്രി മാലിന്യം സംസ്കരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. മെഡിക്കൽ കോളേജ് പരിസരത്ത് മാലിന്യം കുഴിച്ചുമൂടുന്നത്തിനെതിരെ നഗരസഭയും നോട്ടീസ് നൽകിയിരുന്നു. വലിയ തോതിൽ ആശുപത്രി മാലിന്യം മെഡിക്കൽ കോളേജ് പരിസരത്ത് തള്ളിയതിന്‍റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആശുപത്രി മാലിന്യം കൃത്യമായി സംസ്കരിച്ചില്ലെന്ന് കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

Previous Post Next Post