മെൻസ് ഹോസ്റ്റലിലെത്തി; രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന എക്‌സൈസ് പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയും പിടിച്ചെടുത്തു.


രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന എക്‌സൈസ് പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയും പിടിച്ചെടുത്തു. എറണാകുളത്തെ മെൻസ് ഹോസ്റ്റലിൽ നിന്നാണ് ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) ആണ് പിടിയിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎയുമാണ് എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിഹാബുദ്ദീൻ.എം.എച്ച്, ജയകുമാർ.പി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം തുടങ്ങിയവർ ഉൾപ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 30 കിലോയോളം കഞ്ചാവ് പിടികൂടി. എക്സൈസ് സംഘവും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ധൻബാദ് ആലപ്പുഴ എക്സ്പ്രസിന്‍റെ ജനറൽ കോച്ചിൽ നിന്നും ആണ് കഞ്ചാവ് കണ്ടെത്തിയത്. ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ മൂന്ന് ഷോൾഡർ ഷോൾഡർ ബാഗുകളിലായാണ് കഞ്ചാവ് ഉണ്ടയായിരുന്നത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെയും ആലപ്പുഴ റെയിൽവേ സംരക്ഷണ സേനയിലെ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ്.എ.കെ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Previous Post Next Post