കൊല്ലം സ്വദേശികളായ 4 പേർ 255 ലിറ്റർ മാഹി മദ്യവുമായി പിടിയിൽ…


കോഴിക്കോട് അഴിയൂരിൽ കാറിൽ കൊല്ലത്തേക്ക് കടത്തിക്കൊണ്ടുവന്ന 255 ലിറ്റർ മാഹിമദ്യവുമായി നാലുപേരെ എക്സൈസ് പിടികൂടി. കൊല്ലം സ്വദേശികളായ ബിജോയ് (29), റോബിൻ (20), ബിബിൻ ബാബു (21), മാഹി സ്വദേശി ജോൺസൺ മാത്യു (59) എന്നിവരാണ് പിടിയിലായത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രമോദ് പുളിക്കൂലും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് കുമാർ, സായി ദാസ്, ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്.എ, മുസ്ബിൻ.ഈ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Previous Post Next Post