ഇന്ധനപ്രതിസന്ധിയിൽ രാജ്യത്തിന് വീണ്ടും ആശ്വാസം; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് കടന്നു


പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് പിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മൂസ് കപ്പലിടുക്ക് അടച്ചതിലൂടെയുണ്ടായ ഊര്‍ജപ്രതിസന്ധിയില്‍ ഇന്ത്യക്ക് വീണ്ടും ആശ്വാസം. രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസ് കടന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി കപ്പലുകള്‍ ഇന്ത്യന്‍ തീരത്തെത്തിയേക്കും. ബി ഡബ്ല്യൂ, ബി ഡബ്ല്യൂ ടൈര്‍ എന്നീ കപ്പലുകൾ 90,000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് യാത്ര തിരിച്ചിരിക്കുന്നത്.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇന്ത്യന്‍ പതാകയുള്ള മൂന്ന് എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസിന്റെ പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ അനുമതി കാത്തിരിക്കുകയാണ് കപ്പലുകള്‍.

Previous Post Next Post