ചെങ്ങന്നൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡനം…പ്രതിക്ക്..


ചെങ്ങന്നൂർ: യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര, തെക്കേക്കര, കുറത്തികാട് കുന്നേത്ത് വീട്ടിൽ ഷിബു തോമസിനെയാണ് (36) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ സുരേഷ് കുമാർ ശിക്ഷിച്ചത്.

നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020 മാർച്ച് 20-നും ഏപ്രിൽ ഏഴിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ആർ ജഗദീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ ഹാജരായി. എസ്ഐ നിസ്സാം, എഎസ്ഐ ദീപ ടിആർ, സിപിഒ മനു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.

Previous Post Next Post