കലൂർ സ്റ്റേഡിയത്തിലെ ഗേറ്റ് തകർന്നുവീണ സംഭവം… ജിസിഡിഎ അന്വേഷണത്തിന് ഉത്തരവിട്ടു.
ജോവാൻ മധുമല 0
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ജിസിഡിഎ. ജിസിഡിഎയിലെ എൻജിനീയറിങ് വിഭാഗം അന്വേഷിക്കും. സംഭവത്തിൽ വേഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെന്ന് ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു.നവീകരണത്തിന്‍റെ ഭാഗമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നില്‍ സ്ഥാപിച്ച കവാടത്തിലെ കൂറ്റന്‍ ഗേറ്റാണ് ഇന്നലെ തകര്‍ന്നു വീണത്. ഈ സമയം ഈവഴി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഗേറ്റ് പതിച്ച് അപകടമുണ്ടാകാതെ തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. ഗേറ്റ് നിര്‍മാണത്തിലെ ശ്രദ്ധക്കുറവും അശാസ്ത്രീയതയുമാണ് തകര്‍ന്നു വീഴാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്