കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി നല്‍കി; ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കും



തദ്ദേശ തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കും. ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി നല്‍കി. തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നേതാവാണ് ലാലി. പണം വാങ്ങിയാണ് മേയര്‍ സ്ഥാനം ഡോ. നിജി ജസ്റ്റിനു നല്‍കിയത് എന്ന് ലാലി ആരോപിച്ചിരുന്നു. കെസി വേണുഗോപാലിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പണം ചോദിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോര്‍ട്ടിന്മേലായിരുന്നു കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരായ നടപടി. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാതെയുള്ള വാര്‍ത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.

കോര്‍പ്പറേഷന്‍ മേയര്‍ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിന്‍ഡില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലില്‍ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു നിജി ജസ്റ്റിന്‍ എന്നും ചില നേതാക്കള്‍ മാത്രം ചേര്‍ന്നാണ് അവരെ മേയറാക്കാന്‍ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
Previous Post Next Post