
തിരുവല്ല തുകലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ പിസ്സ ഡെലിവറി ബോയിയെ അഗ്നിശമനസേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചു. ഡൊമിനോസ് പിസ്സയിലെ ജീവനക്കാരനും വേങ്ങൽ സ്വദേശിയുമായ ശ്രീജിത്താണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തുകലശ്ശേരി ഐക്കര പെനിയൻ ടവറിൽ ആയിരുന്നു സംഭവം.
ലിഫ്റ്റ് തകരാറിൽ ആയതിനെ തുടർന്ന് ശ്രീജിത്ത് നാലാം നിലയ്ക്കും അഞ്ചാം നിലയ്ക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഫ്ലാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങൾ ചേർന്ന് നാലുമണിയോടെ ശ്രീജിത്തിനെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ആർ എസ് ബിനു, സൂരജ് മുരളി, ഫയർ ഓഫീസറന്മാരായ സുബിൻ കുമാർ, ആകാശ്, അനിൽകുമാർ, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.