വര്‍ക്കല ബീച്ചില്‍ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി…


തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയില്‍പ്പെട്ട് കാണാതായി. കടലൂര്‍ സ്വദേശിയായ മുഹമ്മദ് അഫ്‌സലിനെ (18) യാണ് കടലിൽ കാണാതായത്. ഇന്ന് രാവിലെ ഒന്‍പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അഫ്‌സൽ പാപനാശം ബീച്ചിലെത്തിയത്.

ഉച്ചയോടെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ അഫ്‌സൽ വലിയ തിരയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലൈഫ് ഗാര്‍ഡുമാർ, ടൂറിസം പൊലീസ്, വാട്ടര്‍ സ്‌പോര്‍ട്‌സ് സംഘം എന്നിവർ ചേർന്ന് സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. കടലൂരിൽ ഓട്ടോറിക്ഷ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു കാണാതായ അഫ്‌സൽ.

Previous Post Next Post