
ശശി തരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂർ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കിൽവെച്ച് എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂർ എംപി. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഗൺമാന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.