തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിളക്കിയപ്പോൾ കണ്ട കാഴ്ചയിൽ ഭയന്ന് വയോധിക, ഓടുന്നതിനിടെ….


തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കെ പുത്തന്‍ക്കണ്ടി ചന്ദ്രിക(62) യ്ക്കാണ് വീണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ചന്ദ്രികയെ ഉടന്‍ ഉള്ളിയേരിയിലെ സാമൂഹികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തെരുവത്ത് കടവ് മാതാംതോടിന് സമീപം താമസിക്കുന്ന പുതിയോട്ടില്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വലിയ പെരുമ്പാമ്പിനെ കണ്ടത്. പെട്ടെന്ന് പാമ്പിനെ കണ്ടപ്പോള്‍ എല്ലാവരും പരിഭ്രാന്തരായിപ്പോവുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സര്‍പ്പ വളണ്ടിയര്‍മാരായ ഒടി അലി, ആസിഫ് മൂരികുത്തി എന്നിവര്‍ സ്ഥലത്തെത്തുകയും പെരുമ്പാമ്പിനെ പിടികൂടുകയും ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിടികൂടിയ പെരുമ്പാമ്പിനെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു

Previous Post Next Post