ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പശ്ചിമേഷ്യയില്‍ അമേരിക്കയുടെ അതിശക്തമായ സൈനിക നടപടി…!





ടെഹ്‌റാൻ: ലോകത്തെ മുള്‍മുനയില്‍ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയില്‍ അമേരിക്കയുടെ അതിശക്തമായ സൈനിക നടപടി.ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡില്‍ യുഎസ് സൈന്യം വൻതോതില്‍ ബോംബാക്രമണം നടത്തി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിനെ ലക്ഷ്യം വെച്ച്‌ 50-ലധികം പോയിന്റുകളിലാണ് അമേരിക്കൻ പോർവിമാനങ്ങള്‍ ആഞ്ഞടിച്ചത്.

വാള്‍സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഖാർഗ് ഐലൻഡിലെ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തെ ഡെഡ്‌ലൈനിന് മുന്നോടിയായിട്ടായിരുന്നു ഈ മിന്നല്‍ നീക്കം.ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് തങ്ങളും വ്യാപകമായ ആക്രമണം പൂർത്തിയാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രായേല്‍ തകർത്തത്.
Previous Post Next Post