വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ; സൂര്യാഘാത സംശയം


        

കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ 85 -കാരനായ ബേബി ഫിലിപ്പ് ആണ് മരിച്ചത്.

രാവിലെ വീട്ടിൽ നിന്നും സ്വന്തം കൃഷിയിടത്തിലേക്ക് പോയ ബേബിയെ, രാവിലെ 11.30ഓടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവർ വെയിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം.

മുഖത്ത് പൊള്ളലേറ്റതിന്റെ പാടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമായി സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു. കുന്നിക്കോട് പ്രദേശത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി വരികയായിരുന്നു ബേബി ഫിലിപ്പ്.

Previous Post Next Post