പാമ്പാടി : അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യാഘാതം ഏറ്റു. കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിജിലി(36) നാണ് സൂര്യാഘാതം ഏറ്റത്. ഇന്നലെ രാവിലെ 11 മണിയോടുകൂടി കൂരോപ്പട മുങ്ങാക്കുഴിയിൽ മരം മുറിക്കുന്നതിനിടെയാണ് സംഭവം.
കയ്യിൽ പൊള്ളലിന് സമാനമായ പാട് കണ്ടതിനെ തുടർന്ന് ഉടൻതന്നെ ഐസ് അടക്കമുള്ളവ കയ്യിൽ വെച്ച് ആഘാതം കുറച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സൂര്യാഘാതം തന്നെയാണെന്ന് ഡോക്ടർ സ്ഥിതീകരിച്ചു