വീട്ടമ്മയെയും ഭർതൃമാതാവിനെയും മാരകായുധങ്ങളുമായി ആക്രമിച്ചു; അച്ഛനും മകനും റിമാൻഡിൽ


നരിക്കുനി പുല്ലാളൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും ഭർതൃമാതാവിനെയും മർദ്ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കൂത്താളി വീട്ടിൽ പോക്കർ (62), മകൻ അബ്ദുസ്സമദ് (33) എന്നിവരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. മാർച്ച് 3-ന് രാത്രിയാണ് സംഭവം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ പ്രതികൾ യുവതിയെയും ഭർതൃമാതാവിനെയും മർദ്ദിക്കുകയും മകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിന്റെ മുൻവാതിൽ കമ്പിവടി ഉപയോഗിച്ച് തകർത്തതായും പരാതിയിൽ പറയുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. തന്നോട് മുൻവൈരാഗ്യമുള്ള ഇവർ രാത്രി വീട്ടിൽ മാരകായുധങ്ങളുമായി എത്തുകയും തന്നെയും ഭർതൃമാതാവിനെയും മർദ്ദിക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വീടിന്റെ മുൻവശത്തെ വാതിൽ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. കേസെടുത്ത ചേവായൂർ പോലീസ് ഇരുവരെയും പുല്ലാളൂർ പരിസരത്ത് വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്‌പെക്ടർ ബിജു, സിവിൽ പോലീസ് ഓഫീസർ ഫസൽ, ഹോം ഗാർഡ് ജയരാജൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

Previous Post Next Post