
നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അസ്ഹര്‍ മജീദിനെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിയ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാളുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സാപ്പിലൂടെ അയച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അസ്ഹര്‍ മജീദിനെ അറസ്റ്റ് ചെയ്തത്. അസ്ഹര്‍ മജീദ് ഗീതാ ഗോപിക്കെതിരെ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ഗീതാ ഗോപിക്കെതിരെ അസ്ഹര്‍ മജീദ് പുറത്തിറക്കിയ ചോദ്യാവലിയില്‍ ജാതീയ അധിഷേപം ഉണ്ടെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.