നോയിഡയിലെ തൊഴിലാളി സമരം…എം എ ബേബിയെയും സംഘത്തെയും തടഞ്ഞ് യു പി പോലീസ്….


നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പോലീസ് സംഘത്തെ തടഞ്ഞത്.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തിലുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പോലീസ് സന്നാഹത്തിനൊപ്പം കടത്തിവിട്ടു. ഏറെനേരം ഗൗതം ബുദ്ധനഗർ പൊലീസ് ക്യാമ്പിൽ എത്തിച്ച് സമയം വൈകിപ്പിച്ചു എന്നും സിപിഐഎം പ്രതിനിധി സംഘം ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന് ശേഷം ആണ് സംഘത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ കാര്യാലയത്തിലേക്ക് കൊണ്ടുപോയത്.

Previous Post Next Post