മൊബൈൽ ഷോറൂമിൽ വൻ കവർച്ച…യുവാവ് പിടിയിൽ….


കൊച്ചി: മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യറിനെ(34) ആണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് രാത്രിയാണ് സംഭവമുണ്ടായത്.

കടയുടെ മുൻ വശത്തുള്ള ഷട്ടറിൻ്റെ ലോക്ക് പൊളിച്ച് അകത്ത് അകത്തു കയറിയ ശേഷമായിരുന്നു മോഷണം. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയതായി പറയുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്.

Previous Post Next Post