രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത് എംവി ഗോവിന്ദൻ… എൽഡിഎഫ് പീഡകരുടെ പക്ഷത്തെന്ന് ടികെ ഗോവിന്ദൻ


സംവിധായകൻ രഞ്ജിത്തിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. എൽഡിഎഫ് പീഡകര്‍ക്കൊപ്പമാണെന്നും രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം മുന്‍പ് ശ്രമിച്ചിരുന്നുവെന്നും ടികെ ഗോവിന്ദൻ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാക്കാൻ കഴിയാതെ വന്നതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം നൽകി. രഞ്ജിത്തിന് ചെയര്‍മാൻ സ്ഥാനം നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇടപെട്ടാണ്. രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറാണ് എംവി ഗോവിന്ദനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു.

Previous Post Next Post