ആലപ്പുഴയിൽ റെയിൽവേ ട്രാക്കിന് സമീപത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്ന് നിഗമനം


ആലപ്പുഴ: ആലപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപമാണ് സംഭവം. ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം സംഭവം കണ്ടത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം. കൊലപാതകമാണോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. തലയ്ക്ക് മാത്രമേ പരിക്കുള്ളു. സംഭവത്തിൽ
പുന്നപ്ര പൊലീസ് അന്വേഷണം
ആരംഭിച്ചു.

Previous Post Next Post