കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി. പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങിനിടയിലാണ് സംഭവം. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയും ഒപ്പം എത്തിയ ബന്ധുവുമാണ് പ്രസംഗം തടസ്സപ്പെടുത്തിയത്. വൈറൽ താരം കേരളത്തിൽ എത്തി വിവാഹം ചെയ്ത സംഭവം പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ ആയിരുന്നു പ്രതിഷേധം. സമകാലിക ദളിത് വിഷയങ്ങളും കുരീപ്പുഴ സംസാരിച്ചിരുന്നു. ബഹളം വെച്ചവരെ സംഘാടകർ ഇടപെട്ട് പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. അതേസമയം, സാംസ്കാരിക പരിപാടിയിൽ രാഷ്ട്രീയം പറഞ്ഞതിന് എതിർക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതാപചന്ദ്രവർമ്മ വിശദീകരിച്ചു.
വൈറൽതാരത്തിന്റെ വിവാഹത്തെ പുകഴ്ത്തി സംസാരിച്ചു… കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി
Deepak Toms
0
Tags
Top Stories