അതിരമ്പുഴ കോട്ടമുറി കോളനിയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിക്കുകയും കുടുംബാംഗങ്ങളെയും അയൽവാസിയെയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെമലമുകളേൽ വീട്ടിൽ നന്ദുകുമാർ യു (28) ആണ് പിടിയിലായത്.
ആവലാതിക്കാരിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ വീട്ടിൽ ബന്ധുക്കൾ കൂടിയെത്തി ഉച്ചത്തിൽ സംസാരിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. 2026 ഏപ്രിൽ 14-ന് രാത്രി 10.30ഓടെ, ആവലാതിക്കാരിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പ്രതി അതിക്രമിച്ച് കയറി അസഭ്യം വിളിക്കുകയും
ഇതിനിടെ കത്തി ഉപയോഗിച്ച് ആവലാതിക്കാരിയുടെ വയറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും, തടസ്സം പിടിക്കാൻ എത്തിയ സഹോദരിയുടെ കൈക്കും അയൽവാസിയായ ബിബിന്റെ കൈക്കും സഹോദരനായ ഉണ്ണിയുടെ കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇതിനുമുമ്പും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഇയാൾക്കെതിരെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.