കഴക്കൂട്ടവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇവിടെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൂടാതെ ഇടറോഡുകളുടെ അവസ്ഥ ശോചനീയവുമാണ്. നേമവും കഴക്കൂട്ടവും ബിജെപി പിടിക്കും. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുകയും ചെയ്യും. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഎമ്മിനുള്ളിൽ പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. ഭരണത്തിൽ എൽഡിഎഫ് വരരുതെന്ന് ഒരു വിഭാഗം സിപിഎം പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം.