പയ്യോളിയില്‍ ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി…


കൊയിലാണ്ടിയിൽ ട്യൂഷന് പോയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകൻ നിഹാൻ നസീർ (17) നെയാണ് ഇന്ന് (ശനിയാഴ്ച) ഉച്ച മുതൽ കാണാതായത്. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത നിറമുള്ള പാന്റും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ നിന്നും സൈക്കിളിൽ ട്യൂഷന് പോയതാണ്. സൈക്കിൾ പയ്യോളി നഗരസഭയ്ക്ക് സമീപം വെച്ച ശേഷം കൊയിലാണ്ടിയിലേക്ക് ബസിന് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥി ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ല. വൈകുന്നേരമായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പയ്യോളി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍: 9496442713, 9846331533, പൊലീസ്: 0496-2602034

Previous Post Next Post