പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും; പെണ്ണുങ്ങള്‍ അഴിഞ്ഞാടി ഇറങ്ങിയിരിക്കുകയാണ്; എന്തും പറയും; ബാലചന്ദ്രമേനോൻ


പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും. അതുകൊണ്ടാണ് പലരും പെണ്ണ് കേസ് ഉണ്ടാക്കുന്നത്. ഒരു കേസ് ഏര്‍പ്പാടാക്കി ഒരു പുരുഷനെതിരെ പരാതി പറയാന്‍ തയ്യാറാക്കി, ആ വ്യക്തിയെ പെടുത്തുകയാണ്. അതൊരു ചതിയാണ് എന്നാണ് ബാലചന്ദ്രമേനോൻ പറഞ്ഞത്.

ബാലചന്ദ്ര മേനോന്‍ നടനാണ് സംവിധായകനാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഡാറ്റയാണ് അത്. അതുണ്ടാക്കുന്നൊരു ധാരണയുണ്ട്. അത് നിലനില്‍ക്കെ ബാലചന്ദ്ര മേനോന്‍ അസഭ്യമായ വാക്ക് പറഞ്ഞാല്‍ പോലും അതൊന്നും ആരും വിശ്വസിക്കില്ല. ആ സൈസ് ഒന്നും ഇപ്പോള്‍ ചെലവാകത്തില്ല. അതുകൊണ്ടാണ് രാഹുല്‍ ഈശ്വറൊക്കെ പറഞ്ഞത് പുരുഷ കമ്മീഷന്‍ വേണമെന്ന്.

പെണ്ണുങ്ങള്‍ അഴിഞ്ഞാടി ഇറങ്ങിയിരിക്കുകയാണ്. എന്തും പറയും. അവര്‍ക്ക് ഒരു പരിചയവുമില്ലെങ്കിലും അങ്ങ് പറയുകയാണ്. എന്താണ് സംഭവം? വെളുത്തിരിക്കുന്ന ഒരു പ്രതലം. അതില്‍ അല്പം ചെളി വാരി എറിയാം. അതിലൂടെ അവര്‍ക്ക് കിട്ടുന്ന ലാഭം എന്താണെന്ന് എനിക്കറിയില്ല. അതിലുള്ള ആനന്ദം എന്താണെന്നും അറിയില്ല. നമ്മള്‍ അവരെ അകറ്റാന്‍ നോക്കുവാ. സംസാരിക്കാന്‍ പോലും പോകില്ല. അവരെ പേടിച്ച്‌ മാറിയെന്നാണ് അവര്‍ കരുതുന്നത്. പക്ഷേ അടുപ്പിക്കാന്‍ കൊള്ളാത്തത് കൊണ്ടാണ്. സത്യം അതാണ്.




Previous Post Next Post