വിജയ്‌യുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി…കാരണം….


ടിവികെ അദ്ധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പോലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയനേതാക്കൾ എത്തുകയാണ് തമിഴ്നാട്ടിൽ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഇന്നലെ പര്യടനം നടത്തി.

Previous Post Next Post