
കമ്പല്ലൂർ ആയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വൻ കൃഷി നാശം. ആയന്നൂരിലെ ഇടപ്പള്ളിൽ ജോസഫ് തോമസിൻ്റെ (സജി) 300 ലധികം ഏത്തവാഴകളാണ് കാറ്റിൽ നശിച്ചത്. ഒരുമാസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകേണ്ടിയിരുന്ന വാഴകളാണ് കാറ്റിൽ നിലം പതിച്ചത്. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സജി പറഞ്ഞു.