
യാത്രക്കാരനെ ആക്രമിച്ച് പണവും രേഖകളും കവർന്ന കേസിൽ സ്ഥിരം കുറ്റവാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലേറെ കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള കോഴിക്കോട് മേരിക്കുന്ന് സ്വദേശി ബെന്നി ലോയ്ഡി(47) നെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാളയത്ത് വെച്ച് വയോധികനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലാണ് നടപടി. മെയ് ഒന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒൻപത് മണിക്ക് ബസ് സ്റ്റാൻറ് പരിസരത്ത് വെച്ച് നല്ലളം കൊളത്തറ സ്വദേശിയായ 58കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 5000 രൂപയും ആധാർ കാർഡിൻ്റെ കോപ്പിയും മറ്റുമാണ്. രേഖകളടങ്ങിയ പഴ്സും തട്ടിപ്പറിച്ച് കൊണ്ടുപോവുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു