പാമ്പാടി : പാമ്പാടിയുടെ വഴിയോര സൗന്ദര്യവൽക്കരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം വ്യാഴാഴ്ച്ച(28/05/26) 6 പി എമ്മിന് കാളച്ചന്ത മറ്റത്തിൽപ്പറമ്പിൽ ഫ്യൂവൽസിന് മുൻവശം അഡ്വ.ചാണ്ടി ഉമ്മൻ എം എൽ. എ നിർവ്വഹിക്കും. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സിജു കെ .ഐസക്ക് അധ്യക്ഷത വഹിക്കും.
പാമ്പാടി ടൗണിന്റെ പ്രവേശന കവാടമായ കാളച്ചന്തക്ക് കിഴക്ക് വശത്തായി മറ്റത്തിൽ പറമ്പിൽ ഫ്യൂവൽസിന് മുൻപിൽ 'ഐ ലവ് പാമ്പാടി' എന്ന വർണ്ണാഭമായ ബോർഡ് പമ്പ് ഉടമ ലൂക്ക് തോമസ് ആണ് പണി കഴിപ്പിച്ച് സ്ഥാപിച്ചിരിക്കുന്നത്.ഇലക്കൊടിഞ്ഞി കളർ പെൻസിൽ എന്ന സ്ഥാപനമാണ്ബോർഡ് നിർമ്മിച്ചത്.
സ്വകാര്യ പങ്കാളിത്തത്തോടെ പാമ്പാടിയുടെ വികസനം, പുനരുധാരണം, സൗന്ദര്യ വൽക്കരണം എന്ന നയം പഞ്ചാത്ത് പ്രഖ്യാപിച്ചതിനെ തുടർന്ന് പാമ്പാടിക്കാരൻ ന്യൂസ് മാനേജിംഗ് പാർട്ണറും ഡയറക്ടറുമായ ജോവാൻ മധുമല പമ്പ് ഉടമയായ ലൂക്ക് തോമസുമായി സംസാരിക്കുകയും ഇത്തരം ഒരു ആശയം മുന്നോട്ട് വയ്ക്കുകയുമായിരുന്നു. പാമ്പാടിയിലെ വ്യാപാരികളും പഞ്ചായത്ത് വികസന സെമിനാറിൽ ഇത്തരം ഒരു ആശയം മുന്നോട്ട് വച്ചിരുന്നു
പാമ്പാടി കാളച്ചന്തയിലെ പമ്പിന് മുൻപിൽ അകലെ നിന്നും കാണാവുന്ന രീതിയിൽ ആണ് ബോർഡ് ഘടിപ്പിക്കുന്നത്
.ഉത്ഘാടനത്തിന് ശേഷം ബോർഡിന് മുൻപിൽ നിന്ന് സെൽഫി ഫോട്ടോ മത്സരം നടക്കും.
ഏറ്റവും മികച്ച 5 സെൽഫി ഫോട്ടോ എടുക്കുന്നവർക്ക് 1000 രൂപയുടെ വീതം പെട്രോൾ സമ്മാനമായി നൽകും.
പാമ്പാടിയിലെ ഫോട്ടോഗ്രാഫി രംഗത്തെ പ്രമുഖരായ
ഷെറി (തോംസൺ),
മണിക്കുട്ടൻ (ദൃശ്യ),
ബിജു (ഫോട്ടോ ഹൗസ്),
മനു (വൈറ്റ് ലെയർ) എന്നിവർ ചേർന്ന് മികച്ച 5 ഫോട്ടോകൾ കണ്ടെത്തും. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പാമ്പാടിക്കാരൻ ന്യൂസിൻ്റ ഫേസ്ബുക്ക് പേജിൽ ഉത്ഘാടനത്തിന് ശേഷം പോസ്റ്റ് ചെയ്യും
പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന മൂന്നാമത്തെ സംരംഭം ആണ് ഇത്.മുൻപ് പാമ്പാടി കുറിയന്നൂർകുന്ന് റോഡ് ടാറിംഗ്, കുറ്റിക്കൽ കന്നുവെട്ടി റോഡിൽ കലുങ്ക് നിർമാണം എന്നിവ നടത്തിയിരുന്നു.