ഡല്‍ഹിയില്‍ യുവ ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തി….. ഭാര്യയ്ക്കും സഹോദരിക്കും എതിരെ ഗുരുതര ആരോപണവുമായി പിതാവ്


ഡല്‍ഹി: ഡല്‍ഹിയില്‍ യുവ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. അമന്‍ കുമാര്‍ ജീവനൊടുക്കിയതിനു പിന്നില്‍ ഭാര്യ സ്വാതിയുടെയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ അവരുടെ സഹോദരി നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്നാണ് അമന്റെ പിതാവിനെ ഉദ്ധരിച്ച് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അമന്റെ മരണത്തിന് കാരണം ഭാര്യ സ്വാതിയുടെയും അവരുടെ സഹോദരിയും ജമ്മുവിൽ ഐഎഎസ് ഉദ്യോഗസ്ഥയുമായ നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്ന് പിതാവ് ആരോപിക്കുന്നു. നിഥിയുടെ നിയന്ത്രണത്തിലായിരുന്നു തന്റെ ഭാര്യയെന്ന് അമന്‍ പറഞ്ഞിരുന്നതായും പിതാവ് വെളിപ്പെടുത്തുന്നു. ഭാര്യാ സഹോദരന്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. അകത്തു നിന്ന് കൊളുത്തിട്ട ശുചിമുറിയിലാണ് അമനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്. തുടരന്വേഷണങ്ങൾ നടന്നു വരുന്നു.

Previous Post Next Post