'പട നയിച്ചവൻ നാട് നയിക്കും, നിലപാടിന്റെ രാജകുമാരൻ'; വിഡി സതീശനായി കൂറ്റൻ ഫ്ലെക്സ് ബോർഡ്




വിഡി സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിലും കൂറ്റൻ ഫ്‌ലെക്‌സ് ബോർഡ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവൻ നാടു നയിക്കും’ എന്ന് ഫ്‌ലക്‌സിൽ വിഡി സതീശന്റെ പൂർണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നവാചകവും ഉണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെയാണ് സതീശന് വേണ്ടി തൊടുപുഴയിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ സംസ്ഥാനത്ത വിവിധ സ്ഥലങ്ങളിൽ വിഡി സതീശനുവേണ്ടി ഫ്‌ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രി ചർച്ചകളും തർക്കങ്ങളും പരസ്യമായി ചേരിതിരിയലും അവസാനിപ്പിക്കുന്നതിൽ പാർട്ടി നേതൃത്വത്തിനും യുഡിഎഫിന്റെ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെങ്കിലും പ്രവർത്തകർ ഇത്തരം തർക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ തുടരുകയാണ്.
Previous Post Next Post