ദേശീയപാതയിൽ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്. 40 ശതമാനം മാത്രമാണ് ഈ റീച്ചിൽ നിർമാണം നടന്നത്. വടകര മേൽപ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല . മുക്കാളിയിൽ മണ്ണിടിഞ്ഞ ഭാഗം രണ്ടു വർഷം ആയിട്ടും പരിഹരിച്ചിട്ടില്ല. ഉപകരാറിൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റിയത്.