
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരൻ മരിച്ചു. കുഞ്ഞിക്കിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കുട്ടികൾ പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പരിക്കേറ്റ കുട്ടികളിലൊരാളുടെ ആരോഗ്യസ്ഥിതിയിൽ നേരിയ ആശ്വാസമുണ്ടെന്ന് വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ അറിയിച്ചു.