അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.