മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്…കൊച്ചിയിൽ രണ്ട് യുവതികള്‍ അറസ്റ്റില്‍…


കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് യുവതികള്‍ അറസ്റ്റില്‍. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ദു, അലീന എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്തെത്തിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ചുവെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും.

Previous Post Next Post