വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്


കോഴിക്കോട് നാദാപുരം വളയം ജാതിയേരിയിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ ഓട്ടോയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

വളയത്തിൽ നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്ന ജാഫറിന്റെ വാഹനത്തിന് മുന്നിലേക്ക് പെട്ടെന്ന് പോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്ക് പരിക്കേറ്റു. വീട്ടിൽ വളർത്തുന്ന പോത്താണ് രാത്രി വിരണ്ടോടിയതെന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോ തകർത്ത ശേഷം വീണ്ടും ഓടിപ്പോയ പോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ജാഫറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ജാഫറിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Previous Post Next Post