കൊടുവള്ളിയിൽ വിജയാഘോഷത്തിനിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു…..



        

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെ കൊടുവള്ളിയിൽ നടന്ന വലിയ വിജയാഘോഷ പ്രകടനങ്ങൾക്കിടയിലായിരുന്നു സംഭവം.

ആഘോഷങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ഹാഷിദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രവർത്തകർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന ഹാഷിദ് രണ്ട് മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. പ്രിയപ്പെട്ട മുന്നണിയുടെ വലിയ വിജയം ആഘോഷിക്കാനിറങ്ങിയ ഹാഷിദിന്റെ മരണം കുടുംബത്തിനും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർക്കും വലിയ ആഘാതമായി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പന്നൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു

Previous Post Next Post