കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സിപിഎം മത്സരിച്ച ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി സീറ്റുകളിലെ വോട്ട് ചോർച്ചയിൽ ഞെട്ടി പാർട്ടി കേന്ദ്രങ്ങൾ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുകളില് ജില്ലയില് സിപിഎം മത്സരിച്ച ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി സീറ്റുകളിലെ വോട്ട് ചോർച്ചയിൽ  ഞെട്ടി പാർട്ടി കേന്ദ്രങ്ങള്.
കോട്ടയത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്കുമാറും ഏറ്റുമാനൂരില്‍ മന്ത്രി വി.എൻ. വാസവനും പുതുപ്പള്ളിയില് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണനുമായിരുന്നു സ്ഥാനാര്ഥികള്. കോട്ടയത്ത് അനില്കുമാറിന്റെ രണ്ടാം അങ്കമായിരുന്നു. 2021ല് 46,658 വോട്ടുകള് അനില്കുമാര് നേടിയിരുന്നു. എന്നാല് ഇത്തവണ അത് 32,907 വോട്ടായി ചുരുങ്ങി. അഞ്ച് വര്ഷത്തിനിപ്പുറം പതിനാലായിരത്തിലധികം വോട്ടുകള് കുറഞ്ഞതാണ് സിപിഎമ്മിനെ ഞെട്ടിച്ചത്.

ശക്തമായ യുഡിഎഫ് കൊടുങ്കാറ്റുണ്ടായെങ്കിലും മണ്ഡലത്തില് സ്ഥിരസാന്നിധ്യമായ സ്ഥാനാര്ഥിക്കു വോട്ടു കുറഞ്ഞതെങ്ങനെ എന്നതാണ് ഇടതുകേന്ദ്രങ്ങള് ചര്ച്ചയാക്കുന്നത്. മീനച്ചില് നദി പുനഃസംയോജന പദ്ധതി കോ-ഓര്ഡിനേറ്ററെന്ന നിലയിലും സാംസ്കാരിക രംഗത്തെയും സജീവസാന്നിധ്യവുമാണ് അനില്കുമാര്. 2021ല് 1,21,738 വോട്ടുകളാണ് പോള് ചെയ്തത്. 65,401 വോട്ടാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് നേടിയത്. ഇത്തവണ അതിനേക്കാള്‍ മൂവായിരത്തിലധികം വോട്ടുകള്‍ തിരുവഞ്ചൂര് സ്വന്തമാക്കി. എന്ഡിഎ സ്ഥാനാര്ഥിയായിരുന്ന പി. അനില്കുമാര് ഇത്തവണ 2021നെക്കാള് ആയിരം വോട്ടുകള് വര്ധിപ്പിച്ചു. അതേസമയം, സിപിഎം വോട്ടില് കനത്ത ഇടിവുണ്ടായി.

ഏറ്റുമാനൂരിലും ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്ച്ച സിപിഎമ്മിനെയും എല്ഡിഎഫിനെയും ഞെട്ടിച്ചു. പിണറായി മന്ത്രിസഭയിലെ മന്ത്രിമാരില് ഒരാളായ വി.എന്. വാസവന് അടിതെറ്റിയത് ഇരട്ടി പ്രഹരമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില് വാസവന് 58,289 വോട്ട് കിട്ടി. 14,303 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണ പക്ഷേ 44, 325 വോട്ടുകളാണ് ലഭിച്ചത്. വിജയിച്ച നാട്ടകം സുരേഷിന് 64,077 വോട്ട്. മന്ത്രി വാസവന് കഴിഞ്ഞ തവണത്തേക്കാള്‍ 13,964 വോട്ടുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ തുണച്ച നിഷ്പക്ഷ വോട്ടുകള് ഇത്തവണ ലഭിച്ചിട്ടില്ല. പുറമേ സിപിഎമ്മിന്റെ വോട്ടുകളും ചോര്ന്നതായി വിലയിരുത്തലുണ്ട്.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം ഫ്ലക്സ് ഒഴിവാക്കി പകരം ജില്ലയിലെ സാമൂഹ്യ മാധ്യമങ്ങളെയും ജില്ലയിലെ  പ്രമുഖ ഓൺലൈൻ ചാനലുകളെ ചേർത്തുനിർത്തിയുമായിരുന്നു ഇതിന് 
തടയിടാന് കെ.എം. രാധാകൃഷ്ണനു സാധിച്ചില്ലെന്നു മാത്രമല്ല, പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരുന്ന വോട്ടുകളും നഷ്ടമായി. അമ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായപ്പോള് സിപിഎം വോട്ടുകളും യുഡിഎഫിലേക്കു പോയെന്ന് വ്യക്തമാണ്.
ഉപതെരഞ്ഞെടുപ്പില് 37,719 ആയിരുന്നു ചാണ്ടിയുടെ ഭൂരിപക്ഷം. 42,425 വോട്ടുകളാണ് അന്നു യുവ സിപിഎം നേതാവ് ജെയ്ക്ക് സി. തോമസ് നേടിയത്. ജില്ലയില് സിപിഎം ഏറെ താമസിച്ച്‌ സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചതു പുതുപ്പള്ളിയിലാണ്. കെ.എം. രാധാകൃഷ്ണനെതിരേ മണ്ഡലത്തിലെ ഒരു വിഭാഗത്തിന് എതിര്പ്പുണ്ടായിരുന്നു. എന്നാല്, പതിവില്നിന്ന് വ്യത്യസ്തമായി പുതിയൊരുപരീക്ഷണമായാണ് രാധാകൃഷ്ണനെ മത്സരിപ്പിക്കാന് സിപിഎം തീരുമാനിച്ചത്.

എന്നാല്, ഫലം വന്നതോടെ പരീക്ഷണം പാളിയെന്നു വ്യക്തമായി. ജില്ലയിലെ സിപിഎം അണികളിലും ഈ മൂന്ന് മണ്ഡലങ്ങളിലെ കനത്ത തിരിച്ചടി നിരാശയുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായ പരിശോധനയ്ക്കാണ് സിപിഎം ഒരുങ്ങുന്നത്.


Previous Post Next Post