കുവൈത്തിൽ പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയേറിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ മുൻസിപ്പാലിറ്റിയുടെ വ്യാപക പരിശോധന.

കുവൈത്തിൽ പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയേറിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ മുൻസിപ്പാലിറ്റിയുടെ വ്യാപക പരിശോധന. ഹവല്ലി ഗവർണറേറ്റിൽ നടത്തിയ റെയ്ഡിൽ പത്ത് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പബ്ലിക് ഹൈജീൻ ആൻഡ് റോഡ് എൻക്രോച്ച്‌മെൻ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഷോപ്പുകൾക്കും വാണിജ്യ സമുച്ചയങ്ങൾക്കും മുൻവശത്തുള്ള പൊതുസ്ഥലങ്ങൾ ലൈസൻസില്ലാതെ ഉപയോഗിച്ചതിനും റോഡ് ഭാഗങ്ങൾ കൈയേറിയതിനുമാണ് നടപടി സ്വീകരിച്ചത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഒരേസമയം നടപ്പാക്കിയ പ്രത്യേക പരിശോധനാ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് ഹവല്ലിയിലും പരിശോധന നടന്നത്. പൊതുസ്ഥലങ്ങളുടെ ദുരുപയോഗവും റോഡ് കയ്യേറ്റങ്ങളും കണ്ടെത്തി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലീനിംഗ്-ഇൻസ്പെക്ഷൻ ടീമുകളുടെ പരിശോധന ശക്തമാക്കിയത്.

ഹവല്ലിയിൽ ഉടൻ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ തൻ്റെ നിയന്ത്രണ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പൊതുശുചിത്വവും റോഡ് ഉപയോഗവുമായി ബന്ധപ്പെട്ട മുൻസിപ്പാലിറ്റി ചട്ടങ്ങൾ കർശനമായി നടപ്പാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മുന്നറിയിപ്പ് നൽകി.
രാജ്യമൊട്ടാകെ ഇത്തരം ഫീൽഡ് ഇൻസ്പെക്ഷനുകൾ തുടരുമെന്നും പൊതുസ്ഥലങ്ങൾ കൈയേറുന്നതും അനധികൃത ഉപയോഗവും അനുവദിക്കുന്നില്ലെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി

Previous Post Next Post