കോട്ടയം: ഒരു നൂറ്റാണ്ടിനടുത്ത് ചരിത്രമുള്ള കോട്ടയത്തെ അനശ്വര തീയറ്റർ പൊളിക്കുന്നു. തീയറ്റർ ഇരിക്കുന്ന കെട്ടിടവും സ്ഥലവും ഭാരത് ആശുപത്രി ഗ്രൂപ്പ് ഏറ്റെടുത്തു. 1984 ൽ രാജ്മഹൽ തീയറ്ററെന്ന പേരിൽ തിരുനക്കരയിൽ പ്രവർത്തനം ആരംഭിച്ച തീയറ്റർ പിന്നീട് 1980 കളിൽ സെൻട്രൽ പിക്‌ചേഴ്‌സ് ഏറ്റെടുക്കുകയായിരുന്നു. ഈ തീയറ്റർ ഇരുന്ന സ്ഥലമാണ് ഇപ്പോൾ ഭാരത് ആശുപത്രി ഗ്രൂപ്പിന് സ്വന്തമാകുന്നത്. 1948 ലാണ് അനശ്വര തീയറ്റർ ഇരിക്കുന്ന സ്ഥലത്ത് രാജ് മഹാൽ എന്ന പേരിൽ തീയറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് സെൻട്രൽ പിക്‌ചേഴ്‌സിന്റെ തന്നെ അടുത്ത ബന്ധു ഈ സ്ഥലം ഏറ്റെടുത്തു. തുടർന്ന് 1980 ൽ ഈ തീയറ്റർ സെൻട്രൽ പിക്‌ചേഴ്‌സ് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ കോട്ടയത്തെ തല ഉയർത്തി നിൽക്കുന്ന തീയറ്ററുകളിൽ ഒന്നാണ് അനശ്വര. മലയാളത്തിലെ പല സൂപ്പർ ഹിറ്റ് സിനിമകളും അനശ്വരയുടെ ഭാഗമായിട്ടുണ്ട്. കോട്ടയത്ത് എന്ന് ഫിലിം ഫെസ്റ്റിവൽ നടന്നാലും അന്നെല്ലാം അനശ്വരയിലും ആഘോഷമേളമുയരുമായിരുന്നു. കോട്ടയം തിരുനക്കരയിൽ പ്രവർത്തിക്കുന്ന ഭാരത് ആശുപത്രി ഗ്രൂപ്പാണ് ഇപ്പോൾ അനശ്വര തീയറ്റർ ഇരിക്കുന്ന സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഈ സ്ഥലത്ത് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് ഭാരത് ഗ്രൂപ്പിൽ നിന്നും ലഭിക്കുന്ന വിവരം.
കോട്ടയം നഗരമധ്യത്തിലെ അനശ്വര തീയറ്റർ ഇനി ഒരു ഓർമ്മയാകുന്നു.
Deepak Toms
0
Tags
Top Stories