കൊല്ലത്ത് അവയവദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ്…പ്രതികൾ പിടിയിൽ…


കൊല്ലം: അവയവദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. കല്ലുംതാഴം സ്വദേശി ശ്രീജ(40), പട്ടത്താനം സ്വദേശി സുധീർ(31) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധമായി പ്രതികൾ തട്ടിപ്പ് നടത്തുകയായിരുന്നു. പ്രതികളുടെ നിർദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം ദാനം ചെയ്ത യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ മുഖ്യ പ്രതിയായ കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബിനെ സമാന കുറ്റകൃത്യത്തിന് എറണാകുളം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് അറസ്റ്റിലായ ശ്രീജയും സുധീറും.

Previous Post Next Post