തൃശ്ശൂർ തൃപ്രയാറിൽ കാറിലെത്തിയ സംഘം ആക്രമിച്ച് 16 ലക്ഷം കവർന്നെന്ന് പരാതി. പാലക്കാട് സ്വദേശികളുടെ പണമാണ് സംഘം കവർന്നത്. യുവാക്കളുടെ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്താണ് പണം തട്ടിയത്. 5 പേരാണ് പണം കൊണ്ടുവന്ന കാറിൽ ഉണ്ടായിരുന്നത്. വ്യാജ നമ്പർ പ്ലേറ്റ് വെച്ച ഇന്നോവയിലാണ് കവർച്ചാസംഘം എത്തിയതെന്നാണ് പാലക്കാട് സ്വദേശികളുടെ മാെഴി. ട്രേഡിംഗിന്റെ ഭാഗമായി കൈവശം വെച്ച പണമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് യുവാക്കളുടെ വിശദീകരണം. ആളൊഴിഞ്ഞ റോഡിലേക്ക് കാർ എത്തിയത് എങ്ങിനെയെന്ന് അന്വേഷണം നടത്തും. സംഭവത്തിന് പിന്നിൽ കുഴൽപ്പണം പൊട്ടിക്കൽ മാഫിയ എന്നാണ് പൊലീസിന്റെ സംശയം.
തൃപ്രയാറിൽ കാറിലെത്തിയ സംഘം 16 ലക്ഷം കവർന്നു…
ജോവാൻ മധുമല
0